കോട്ടയം ജില്ല ഹയർസെക്കൻഡറി പൊളിറ്റിക്കൽ സയൻസ് ഫോറം സംഘടിപ്പിക്കുന്ന പൊളിറ്റിക്കൽ സയൻസ് എക്സലൻസ് അവാർഡ് വിതരണം ജൂലൈ 13 ശനിയാഴ്ച പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് മാണിസി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലയിലെ അമ്പതിൽപരം സ്കൂളുകളിൽ നിന്നുമുള്ള 115 കുട്ടികൾക്ക് എക്സലൻസ് അവാർഡ് വിതരണം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ തോമസുകുട്ടി എബ്രഹാം, പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോബിച്ചൻ ജോസഫ്, ജനറൽ കൺവീനർ ബൈജു ജേക്കബ്, സംഘാടക സമിതി അംഗങ്ങളായ ബിജു കുര്യൻ, കവിത വി ആർ തുടങ്ങിയവർ പ്രസംഗിക്കും. രാവിലെ 9. 30ന് പൊളിറ്റിക്കൽ സയൻസ് കരിയർ സാധ്യതകളെക്കുറിച്ച് റെജി തോമസ് ക്ലാസ് നയിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments