മേലുകാവ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം അടച്ചുപൂട്ടി. മാരിപ്പുറത്ത് തോമസ് ഫ്രാൻസിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മറ്റൊരാളാണ് പന്നിഫാം നടത്തിയിരുന്നത്. പ്രദേശത്ത് മാലിന്യ നിർമാർജന സംവിധാനങ്ങളോ മറ്റു സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. ദുർഗന്ധവും ഈച്ച ശല്യവും പെരുകിയതോടെ ജനങ്ങൾ സ്ഥിരമായി ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പഞ്ചായത്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല. തുടർന്നാണ് പഞ്ചായത്ത് പന്നിഫാം പൂട്ടാൻ നടപടി സ്വീകരിച്ചത്.
ലൈസൻസ് മറ്റു രേഖകളോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന പന്നിഫാമില് നിന്ന് 27 പന്നികളെ പിടിച്ചെടുത്ത് സർക്കാർ ഉടമസ്ഥതയിലുളള കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുസചേതനൻ വി. എസ്സ്, ആരോഗ്യ വിഭാഗം ജെ.പി.എച്ച്.എൻ., പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
വീഡിയോ കാണാം
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments