Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ, ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് പേപ്പർ ബാഗ് നിർമ്മാണ ശില്പശാല.




 
ഭൂമിയിലെ എല്ലാ   ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതിനാൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണ്. അതിനാൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ  അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. 





ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ജൂലെെ 12 വെള്ളിയാഴ്ച ലോക പേപ്പർ ബാഗ്  ദിനം ആചരിച്ചു.  അന്നേദിവസം പത്രങ്ങളും മാലിന്യങ്ങളും പുനരുപയോഗം ചെയ്ത് പേപ്പർ ബാഗുകൾ നിർമ്മിക്കുന്നതിനുള്ള പ്രത്യേക ശിൽപശാല കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി.

എല്ലാ വർഷവും ജൂലെെ 12നാണ് ലോക പേപ്പർ ബാഗ് ദിനം (World Paper Bag Day) ആചരിക്കുന്നത്. പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ ദിനം

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments