പാലാ നഗരസഭയിൽ മെയിൻ റോഡിലെ വാഹന ഗതാഗതം സുരക്ഷിതമാക്കുന്നതിനായി ടൗണിന്റെ വിവിധ ഭാഗങ്ങളിലായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു . പാലാ ഗവൺമെൻറ് ആശുപത്രി ജംഗ്ഷൻ , കുരിശുപള്ളി ജംഗ്ഷൻ ടൗൺ ബസ് സ്റ്റാൻഡ് തുടങ്ങി വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ ഇനി ഒരു സൈഡിൽ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ എന്ന നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ പറഞ്ഞു.
നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം ഉടൻതന്നെ ട്രാഫിക് പരിഷ്കാരങ്ങൾ പഠിച്ച നടപ്പിൽ വരുത്തുമെന്നും റോഡുകളിലെയും മുനിസിപ്പൽ ബസ് സ്റ്റാൻഡിലെയും വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നടപടികളും സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. പാലാ ട്രാഫിക് എസ് ഐ ബി. സുരേഷ് കുമാറിൻ്റെയും , കൗൺസിലർ സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലി എന്നിവരുടെയും നേതൃത്വത്തിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments