പാലാ നഗരസഭയിൽ മുന്നണി ധാരണ പ്രകാരം കേരളാ കോൺഗ്രസ് എം ലെ മായാപ്രദീപ് രാജിവച്ച ഒഴിവിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായി സന്ധ്യ ആർ നെ തെരഞ്ഞടുത്തു. പതിമൂന്നാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ യുടെ പ്രതിനിധിയാണ് സന്ധ്യാ .പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വരാണാധികാരിയായിരുന്നു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ചെയർമാൻ ഷാജു തുരുത്തൻ, സി.പി.എം പാർലമെൻററി പാർട്ടി ലീഡർ ജോസിൻ ബിനോ, സി.പി.ഐ നേതാക്കന്മാരായ അഡ്വ വിറ്റി തോമസ്, P Nപ്രമോദ്, കെ.ആർ ബാബു, സിബി ജോസഫ്, കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പSവൻ, കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറെക്കര, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പ്പറമ്പിൽ, മായാപ്രദീപ്, നീനാ ചെറുവള്ളി, ജോസ് ചീരാം കുഴി ,ബിന്ദു മനു, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments