പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം വീര്യം കൂടിയ അനധികൃത വൈൻ വിൽപ്പന നടത്തിയ സംഭവത്തിൽ പിഴക് മുതുപ്ളാക്കൽ വീട്ടിൽ റെജി തോമസ് എന്ന യാൾക്കെതിരെ പാലാ എക്സൈസ് റേഞ്ച് ടീം കേസെടുത്തു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ വൈൻ പിടികൂടിയത്. റെയ്ഡിൽ 67.5 ലിറ്റർ വീര്യംകൂടിയ അനധികൃത വൈൻ പിടികൂടി.
SM fruits and cool bar സ്ഥാപനത്തിൻ്റെ മറവിലായിരുന്നു വൈൻ വില്പന. ഒരു ഗ്ലാസ് വൈന് 40 രൂപ നിരക്കിലായിരുന്നു വിൽപ്പന. മൂന്നു ഗ്ലാസ് വൈൻ കുടിച്ചാൽ മദ്യം കഴിക്കുന്നതിന് സമാനമായ ലഹരി ലഭിക്കും വിധം വീര്യം കൂടിയ വൈൻ ആയിരുന്നു വിൽപ്പന നടത്തിയിരുന്നത്. 145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച് സമാനമായ കുറ്റം നടത്തിയതിന് 2020ൽ പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ R, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments