Latest News
Loading...

പാലാ രൂപത പ്ലാറ്റിനം ജൂബിലിയ്ക്ക് തിരിതെളിഞ്ഞു




ഭരണങ്ങാനം: ലളിതജീവത്തിന്റെ സന്ദേശം സമൂഹത്തിന് സമ്മാനിച്ച വിശുദ്ധ അൽഫോൻസാമ്മയുടെ കബിറിടത്തിങ്കൽ ലാളിത്യത്തിന്റെ മാതൃകയായി പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. മൂന്നേകാൽ ലക്ഷത്തിലേറെ വരുന്ന രൂപതാംഗങ്ങളുടെ പ്രതിനിധികൾ സംഗമിച്ച വേദിയിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജൂബിലി ദീപം തെളിച്ചു. ഇനിയുള്ള 365 ദിനരാത്രങ്ങൾ രൂപതാതനയർക്ക് ആത്മീയമുന്നേറ്റത്തിന്റെ നാളുകളാണ്. സുവിശേഷസാക്ഷ്യത്തിന് പുകൾപെറ്റ പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ആരംഭം വിശുദ്ധ കുർബാന കേന്ദ്രിതമായിരുന്നുവെന്നതും ഏറെ ശ്രദ്ധേയമായി. 



പാസ്റ്ററൽ കൗൺസിൽ കമ്മിറ്റി ചെയർമാൻമാർ, രൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ, ഇടവകകളിൽ നിന്നുള്ള കൈക്കാരന്മാർ, സന്യസ്ത, സന്യാസി സഭകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ദൈവാനുഗ്രഹത്തിന്റെ 74 വർഷങ്ങൾ സമ്മാനിച്ച ദൈവത്തിന് നന്ദിചൊല്ലിയാണ് ജൂബിലി ഉദ്ഘാടനത്തിനെത്തിയവരെല്ലാം മടങ്ങിയത്. 



ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥന മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചൊല്ലി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിലെത്തിയ മേജർ ആർച്ച്ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റിയൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ഫിനാൻസ് ഓഫീസർ റവ.ഡോ. ജോസഫ് മുത്തനാട്ട്, ചാൻസലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, അൽഫോൻസ തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിയൻ പാലയ്ക്കപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സെക്രട്ടറി സിജു സെബാസ്റ്റിയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഭാതലവന് പൂച്ചെണ്ടി നൽകി. 
മന്ത്രി റോഷി അഗസ്റ്റിയൻ, സെബാസ്റ്റിയൻ കുളത്തിങ്കൽ എംഎൽഎ, മുൻഎംഎൽഎ പി.സി ജോർജ് , ത്രിതലപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 



പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സീറോമലങ്കര സഭ മാർത്താണ്ഡം രൂപത ബിഷപ് വിൻസെന്റ് മാർ പൗലോസ്, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, രൂപത വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ, രൂപതയിലെ വൈദികർ എന്നിവർ സഹകാർമികരായി. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിച്ചു. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments