Latest News
Loading...

അഡാർട്ടിന്റെ സേവനങ്ങൾ മഹത്തരം. മാർ ജോസഫ് കല്ലറങ്ങാട്ട്




 കേരളത്തിലെ ആദ്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രമായ അഡാർട്ട് കഴിഞ്ഞ 40 വർഷമായി കേരളത്തിലെ മദ്യാസക്തരുടെ ഇടയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മഹത്തരം ആണ് എന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ആസക്തികളാണ് മനുഷ്യനെ ലഹരിയിലേക്ക് നയിക്കുന്നത്. ആസക്തികൾ നിയന്ത്രിച്ച് ലഹരി ഉപയോഗം ഉപേക്ഷിച്ച്നാം മുന്നേറേണ്ടിയിരിക്കുന്നു. പതിനാലായിരം വ്യക്തികളെ മദ്യാസക്തിയുടെ പിടിയിൽ നിന്നും, അവരുടെ കുടുംബങ്ങളെ തകർച്ചയിൽ നിന്നും സന്മാർഗ ജീവിതത്തിലേക്ക് വഴികാട്ടിയ അഡാർട്ട് പാലായുടെയും ഭാരതത്തിന്റെ തന്നെയും അഭിമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡാർട്ടിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ജീവിതവിജയം നേടിയത്.
 





പാലാ അഡാർട്ടിന്റെ റൂബി ജൂബിലി സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ഛ് സംസാരിക്കുകയായിരുന്നു പിതാവ്. പാലായുടെ എംഎൽഎ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു, മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ അഡാർട്ടിന്റെ പ്രവർത്തനങ്ങളിൽ 40 വർഷം പൂർത്തിയാക്കിയ എൻ എം സെബാസ്റ്റ്യനെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ അഡാർട്ട് ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നോലിൽ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, ജോയ് കെ മാത്യു,രാജീവ് ശാന്തി, പാപ്പച്ചൻ മുത്തോലി, മാഗി മേനംപറമ്പിൽ എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments