റിവര്‍വ്യൂ ലിങ്ക് റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഒടുവില്‍ നഗരസഭാ ചെയര്‍മാന്‍ നേരിട്ടിറങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികള്‍ക്ക് കാലതാമസം ഉണ്ടാകുമെന്ന് വ്യക്തമായതോടെയാണ് ചെയര്‍മാന്‍ സ്വന്തം ചെലവില്‍ അറ്റകുറ്റപ്പണി നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ കാല്‍ കുഴിയില്‍ വീണ് പരിക്കുപറ്റി ഒരു മാസമായിട്ടും ഇവിടെ പരിഹാര നടപടികള്‍ വൈകുന്നത് മീനച്ചില്‍ ന്യൂസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അന്ന് വൈകിട്ട് നടന്ന കൗണ്‍സിലില്‍ കൗണ്‍സിലര്‍ സാവിയോ കാവുകാട്ട് ഉന്നയിക്കുകയും പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാലാ ഭാഗത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് ഉണ്ടായാലേ ചെയ്യാനാകൂ എന്നായിരുന്നു പിഡബ്ല്യുഡി നിലപാട്. സങ്കേതിക കാരണങ്ങള്‍ നിരത്തി പിഡബ്ല്യുഡി വെല്‍ഡിങ്ങ് ജോലികള്‍ വൈകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് താന്‍ സ്വന്തം ചിലവില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചതെന്ന് ഷാജു വി തുരുത്തന്‍ പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാല്‍ ബൈജു കൊല്ലംപറമ്പിലും അദ്ദേഹത്തിന്നൊപ്പം എത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments