കേരളപ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാകമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം മുൻ എം.പി.യും കെ.പി.സി.സി.മുൻ വൈസ്പ്രസിഡന്റുമായ എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു. ആന്റോ ആന്റണി എം.പി.പ്രശസ്തിപത്രവും പുരസ്‌കാരവും കൈമാറി. വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറിയും ഡി.സി.സി.ഉപാധ്യക്ഷനുമായ എ.കെ.ചന്ദ്രമോഹൻ, ഉമ്മൻചാണ്ടി അനുസ്മരണപ്രഭാഷണം നടത്തി. ഡോ.കാനം ശങ്കരപ്പിള്ള രചിച്ച വെള്ളാളകുലം പഴമയും പെരുമയും എന്ന പുസ്തകം എൻ.പീതാംബരക്കുറുപ്പ്, ആന്റോ ആന്റണി എം.പി.ക്ക് കൈമാറി പ്രകാശനം ചെയ്തു.
അഡ്വ.എ.എസ്.തോമസ്, മനോജ് തോമസ്, ബിനു മറ്റക്കര, അഡ്വ.അഭിലാഷ് ചന്ദ്രൻ, ടോമി മാങ്കൂട്ടം, അഡ്വ.പി.സതീശ് ചന്ദ്രൻ നായർ, എ.എസ്.കുഴികുളം, സേവ്യർ മൂലകുന്ന്, കെ.രാജേന്ദ്രൻ, വിഷ്ണു ചെമ്മുണ്ടവള്ളി, ലിജോ അരുമന, റോയി കപ്പിലുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ജനപ്രിയൻ എന്ന ഗാനത്തിന്റെ ശില്പികളായ വിനയകുമാർ മാനസ, ളാക്കാട്ടൂർ പൊന്നപ്പൻ, ജെ.ജിജൻ, ടിജോ സേവ്യർ, ജോസഫ് തോമസ് തെങ്ങനാകുന്നേൽ തുടങ്ങിയവരെ അനുമോദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments