ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനെ അനുസ്മരിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഒളിമ്പിക്സ് നടത്തുന്നു. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും സ്കൂൾ ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും വേണ്ടി പെരിങ്ങുളം സെൻറ്: അഗസ്റ്റിൻ ഹൈസ്കൂളിൽ അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ ദീപശിഖ തെളിയിച്ച് സ്കൂൾ ലീഡർ കുമാരി അന്ന ആദർശിന് കൈ മാറി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് പിടിഎ പ്രസിഡണ്ട് ശ്രീ ബിജു സി കടപ്രയിൽ എന്നിവർ സന്നിഹിതരായിരുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments