കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡിൽ റീ ടാറിങ്ങ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ സെൻട്രൽ ലൈനും, സൈഡ് ലൈനുകളും, സീബ്രാലൈനുകളും നാളിതുവരെ ആയിട്ടും വരയ്ക്കാത്തത് മൂലം നിരവധി അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്.
ഇത് കാരണം തിടനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും, വാഹന യാത്രികരും ഏറെ ബുദ്ധിമുട്ടുകയാണ്.
റോഡ് കരാർ എടുത്തവരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത് എന്നും ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments