നീലൂർ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ
സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു.
കടനാട് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് പഠിക്കുവാൻ കുട്ടികളെ സജ്ജരാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലപിള്ളി കൃഷി ഓഫീസർ, ശ്രീമതി മഞ്ജുദേവി യു. ആർ കൃഷി വിജ്ഞാനക്ലാസ് നയിച്ചു. ശാസ്ത്രീയമായ കൃഷി രീതികളെ വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ്. റിനി കാതറിൻ ടോം സ്കൂൾ പി ടി എ സെക്രട്ടറി ശ്രീമതി റിനി കാതറിൻ ടോം റിപ്പോർട്ട് അവതരിപ്പിച്ചു. ആഞ്ജലീന എലിസബത്ത് ഷെൽവി യോഗത്തിൽ കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു. 2024- 25 അധ്യായന വർഷത്തിലെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തദവസരത്തിൽ നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments