Latest News
Loading...

യൂത്ത് ഫ്രണ്ട് എം നേതാവിന്റെ പിന്തുണയിൽ മൂന്നിലവിൽ കോൺഗ്രസിന് വൈസ് പ്രസിഡണ്ട് സ്ഥാനം



യൂത്ത് ഫ്രണ്ട് M സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പിന്തുണയോടെ മുന്നിലവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ റീനാ റെനോൾഡ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പ്രതിനിധിയായ റിന ടൗൺ വാർഡ് മെംബറാണ്. മായാ അലകസ് രാജിവച്ചതിനെ തുടർന്നാണ് തിര ത്തെടുപ്പ് നടന്നത്. 5 നെതിരെ 8 വേട്ടുകൾക്കാണ് റീനാ വിജയിച്ചത്. 




യൂത്ത് ഫ്രണ്ട് M സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി ഐസക് യു ഡി എഫ് സ്ഥാനാർത്ഥിക്കനുകൂലമായാണ് വോട്ട് ചെയ്തത്. യുഡിഎഫ് മുന്നണിയിൽ വിജയിച്ച ചാർളി പിന്നീട് കേരള കോൺഗ്രസ് Mലേക്ക് മാറുകയായിരുന്നു. മാണി ഗ്രൂപ്പിൽ അംഗത്വമെടുത്തെങ്കിലും അതിന് ശേഷം പഞ്ചായത്തിൽ നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ചാർളി UDF ന് അനുകൂലമായാണ് വോട്ട് ചെയ്തത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments