Latest News
Loading...

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പരാജയപ്പെട്ടു.



  മൂന്നിലവ് ഗ്രാമ പഞ്ചായത്ത് യു.ഡി എഫ് ഭരണസമിതിക്കെതിരെ കേരള കോൺഗ്രസ് (എം) മുൻകൈ എടുത്ത് കൊണ്ടുവന്ന അവിശ്വാസം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന നേതാവ് ഉൾപ്പെടെ ഉള്ളവർ വിട്ട് നിന്ന് പരാജയപ്പെടുത്തി. പ്രസിഡൻ്റ് പി.എൽ.ജോസഫ് അടക്കം യു.ഡി.എഫ് പക്ഷത്തുള്ള ആരും അവിശ്വാസ പ്രമേയ ചർച്ചക്ക് വന്നില്ല. കേരളാ കോൺഗ്രസ് (എം) അംഗവും സി.പി.എം. അംഗവും സി.പി.ഐ അംഗവും ഇടതുപക്ഷത്തെ പിന്തുണക്കുന്ന രണ്ട് സ്വതന്ത്രരും ഉൾപ്പെടെ 5 പേർ മാത്രമാണ് ചർച്ചയ്ക്ക് വന്നത്. എൽ.ഡി.എഫ് മുന്നണിയിലുള്ള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെകട്ടറി ചാർളി ഐസക്കാണ് ഹാജരാകാതിരുന്നത് 





 കോറം തികയാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ്.കെ മാണിയുടെ ചാക്കിടൽ രാഷ്ട്രീയത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ് യു.ഡി.എഫിൻ്റെ വിജയമെന്ന് മണ്ഡലം യു.ഡി.എഫ് കമ്മറ്റി അഭിപ്രായപ്പെട്ടു.

 ചെയർമാൻ പയസ് ചൊവ്വാറ്റുകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി.എൽ.ജോസഫ് മെമ്പർമാരായജോഷി ജോഷ്യ, ഇ കെ.കൃഷ്ണൻ, ലിൻസി മോൾ ജയിംസ്, റീന റൊണാൾഡ് മായാ അലക്സ് ഷാൻ്റി മോൾ സെബാസ്റ്റ്യൻ
ജോസുകുട്ടി വട്ട കാവുങ്കൽ ജോയിച്ചൻ കുന്നയ്ക്കാട്ട് ഷിബു മുണ്ടനാട്ട് ഷൈൻ പാറയിൽ ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ ബിന്ദു സെബാസ്റ്റിൻ സ്റ്റാൻലി മാണി, സൈമൺ അറയ്ക്കൽ ജോബി നമ്പു ടാകം ജോണി ഇട്ടിയ വരതുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments