Latest News
Loading...

മോഡൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി



മറ്റത്തിൽപാറ ഹോളിക്രോസ് യുപി സ്കൂളിൽ മോഡൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ ലീഡർ ആയി റോഹൻ ബാബുവും, ചെയർപേഴ്സൺ ആയി സാഞ്ചിയ ആൻ ജോബിനും തിരഞ്ഞെടുക്കപ്പെട്ടു


വിദ്യാർത്ഥികൾക്കിടയിൽ പൗര ഉത്തരവാദിത്വ ബോധവും, തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മറ്റത്തിൽപാറ ഹോളിക്രോസ് യുപി സ്കൂളിൽ മോഡൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സോഫി ജോസഫ് പ്രിസൈഡിങ് ഓഫീസറുടെ ചുമതല നിർവഹിച്ച നടത്തിയ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് ആയിരുന്നു വോട്ടെടുപ്പ്. 

.


നാമനിർദ്ദേശ പത്രികാ സമർപ്പണം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഉൾപ്പെടുത്തി നടത്തിയ മോഡൽ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉൾപ്പെടെയുള്ള നടപടികളുടെ ചുമതല നിർവഹിച്ചതും വിദ്യാർത്ഥികൾ തന്നെയാണ്.





ആവേശകരമായ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ റോഹൻ സാബു സ്കൂൾ ലീഡറായും കുമാരി സാഞ്ചിയ ആൻ ജോബിൻ സ്കൂൾ ചെയർപേഴ്സൺ ആയും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ ജൂലൈ 29ന് പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments