Latest News
Loading...

കറന്റ് പോയാൽ റേഞ്ച് പോകും; വട്ടംചുറ്റി നാട്ടുകാർ



തീക്കോയി പഞ്ചായത്തിലെ മലയോര മേഖലകളിൽ മൊബൈലിന് റേഞ്ച് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. വെള്ളികുളത്തുള്ള ബിഎസ്എൻഎൽ മൊബൈൽ ടവർ ആണ് കറന്റ് പോയാൽ 10 മിനിറ്റിനകം ഓഫ് ആകുന്നത്. കറണ്ട് വന്നാലും റേഞ്ച് ലഭിക്കാൻ ഇതേ സമയം കാത്തിരിക്കണം. ബാറ്ററി ബാക്കപ്പ് പ്രശ്നമാണ് ഇതിനു കാരണം എന്നാണ് ആക്ഷേപം.





മേഖലയിൽ ആദ്യമായി എത്തിയ മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റെതായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം പേർക്കും ബിഎസ്എൻഎൽ കണക്ഷനാണ്. വെള്ളികുളത്തെ ടവറിന് കീഴിൽ വരുന്ന ഒറ്റ യീട്ടി, മാവടി, അട്ടിക്കളം , ഇഞ്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് മൊബൈലുകളാണ് കറണ്ട് പോയാൽ കാഴ്ചവസ്തു ആകുന്നത്. ഇതേപ്പറ്റി പരാതി നൽകിയിട്ടും നാളുകൾ ആയിട്ടും നടപടി ഒന്നുമായിട്ടില്ല.

ദിവസങ്ങളായി മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ ഭീതിയിലാണ് പ്രദേശത്തുള്ളവർ. എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ പുറംലോകത്തെ അറിയിക്കാനും മാർഗ്ഗമില്ല. സ്വകാര്യ കമ്പനിയായ ജിയോയുടെ കണക്ഷൻ ഉള്ളവർക്കും സമാന അവസ്ഥയാണ് . മണ്ണിടിച്ചിലും അത്യാഹിതങ്ങളും പതിവായ ഈ പ്രദേശത്തെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് എത്രയും വേഗം മൊബൈൽ റേഞ്ച് തടസ്സമില്ലാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments