Latest News
Loading...

കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തഛൻ മുങ്ങി മരിച്ചു




ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തഛൻ മുങ്ങി മരിച്ചു. വടക്കേതാഴത്ത് സലീം (62) മാണ്  മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപമുള്ള മീനച്ചിലാറ്റിലെ കടവിൽ ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് അപകടം.    
 





ഈരാറ്റുപേട്ട ഗവ. എം.എൽ.പി.എസിലെ വിദ്യാർത്ഥിയും ഷമീറിന്റെ മകനുമായ സുൽത്താൻ (9) സ്കൂൾ കഴിഞ്ഞ വീട്ടിലെത്തിയ ശേഷമാണ് മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോയത്. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങി താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments