കുട്ടികളുടെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ സർഗാത്മക ശേഷി വികസനവും പഠനമികവും ലക്ഷ്യമാക്കി അരങ്ങ് 2024 ഏക ദിനശില്പ ശാല രാവിലെ 10മണി മുതൽ മീനച്ചിൽ എയ്ഡഡ് എൽ പി സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രസ്. കൊച്ചുറാണി മാത്യു , ജീനമോൾ ജേക്കബ് എന്നിവർ സംസാരിച്ചു.
ഗവണ്മെന്റ് യു പി സ്കൂൾ പൂവരണിയിലെ അദ്ധ്യാപകൻ ബിജു സാം അരങ്ങ് 2024ശില്പ ശാല യ്ക്ക് നേതൃത്വം നൽകി. നാടൻ പാട്ട്, പേപ്പർ ക്രാഫ്റ്റ്, ഗെയിംസ് ആക്ടിവിറ്റി എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ ഈ ശില്പ ശാലയിലൂടെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു..
സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ ഏവരും അരങ്ങ് 2024ൽ പിന്തുണ നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments