പാലാ: പാലാ രൂപതയിലെ ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാതാക്കളുടെ സംഘടനയായ മാതൃവേദിയുടെ അൽഫോൻസാ തീർത്ഥാടനം നടത്തപ്പെട്ടു. വീടിനെ വീടാക്കുന്നത് അമ്മമാരാണെന്ന് അൽഫോൻസാ തീർത്ഥാടനത്തിന് എത്തിചേർന്ന അമ്മമാരോട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസപ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. രൂപ തയിലെ വിവിധ ഇടവകകളിൽ നിന്ന് 2000 ൽ അധികം മാതാക്കൾ അൽഫോൻസാമ്മയുടെ കബറിടത്തിന് ചുറ്റും ഒന്നിച്ച് കൂടി. പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ ജൂബിലിയുടെ പ്രതീകമായി 75 അമ്മമാർ അൽഫോൻസാ വേഷധാരികളായത് ഏവരുടെയും ശ്രദ്ധ പിടിച്ചുപ റ്റാൻ കാരണമായി. ഭരണങ്ങാനം അൽഫോൻസ തീർത്ഥാടനകേന്ദ്രം റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, വൈസ് റെക്‌ടർ റവ. ഫാ. ആൻ്റണി തോണ ക്കര, അഡ്മിനിസ്ട്രേറ്റർ റവ.ഫാ. ഗർവ്വാസീസ് ആനിത്തോട്ടം എന്നിവർ ചേർന്ന് മാതാക്കൾക്ക് സ്വാഗതം ആശംസിച്ചു. 10 മണിക്ക് ഫാമിലി അപ്പോസ്‌തലേറ്റ് ഡയ റക്‌ടർ റവ.ഫാ. ജോസഫ് നരിതൂക്കിൽ പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
ജൂബിലി വർഷത്തിൽ മാതൃവേദി നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന അഖണ്‌ഡ ജപമാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് തീർത്ഥാടന കേന്ദ്രം റെക്‌ടർ ദീപം തെളിച്ചു. 11.30 ന് വലിയ പള്ളിയിലേയ്ക്ക് നടന്ന ജപ മാല പ്രദക്ഷിണത്തിന് അവസാനം ഫൊറോനപള്ളി വികാരി വെരി. റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് സന്ദേശം നൽകി ആശീർവദിച്ചു. ചടങ്ങുകൾക്ക് മാതൃ വേദി ജോയിന്റ് ഡയറക്‌ടർ സി.ഡോ. എൽസാ ടോം, പ്രസിഡന്റ് സിജി ലൂക്ക്സൺ, വൈസ് പ്രസിഡൻ്റ് സുജ ജോസഫ്, സെക്രട്ടറി ഷേർളി ചെറിയാൻ, ജോ.സെക്രട്ടറി ബിന്ദു ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments