രാമപുരം: തീര്‍ത്ഥാടന കേന്ദ്രമായ രാമപുരത്തെ ഒരു ഉദ്യാന ഗ്രാമമാക്കാനുള്ള പരിശ്രമത്തിലാണ് ഗ്രാമ പഞ്ചായത്തും ലയണ്‍സ് ക്ലബ്ബും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലിക കൃഷി ഇറക്കിയിരുന്നു. അതിന്റെ ബാക്കിയായി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ കാട്പിടിച്ച് കിടന്ന സ്ഥലം വെട്ടി തെളിച്ച് ചെണ്ടുമല്ലിക തൈകള്‍ നട്ടിരിക്കുകയാണ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍. ചെടികള്‍ പൂവിടുന്നതോടുകൂടി സ്‌റ്റേഡിയത്തിന്റെ മുന്‍വശം അതിമനോഹരമാകും.
തൈ നടീലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ പുതിയിടത്തുചാലിലും, ലയണ്‍സ് ക്ലബ് രാമപുരം പ്രസിഡന്റ് ജോര്‍ജ് കുരിശുംമൂട്ടില്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, ജോഷി ജോസഫ്, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ദീപു സുരേന്ദ്രന്‍, ബെല്‍റാം, മനീഷ് എബ്രാഹം, വിന്‍സെന്റ് മാടവന, റോയി വാണിയപ്പുര, ലിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. തൈകളുടെ പരിപാലനം ലയണ്‍സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments