കാവുംകണ്ടം: മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ആൻ മരിയ ബിന്റോ കണ്ടത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജോജോ പടിഞ്ഞാറയിൽ ആമുഖപ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്, ചിത്ര പ്രദർശനം എന്നിവ നടത്തി.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഡെന്നി ജോർജ് കൂനാനിക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. അന്നു സണ്ണി വാഴയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, റിസ്സി ജോൺ ഞള്ളായിൽ, സൗമ്യാ സെനീഷ് മനപ്പുറത്ത്, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments