കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം എന്ന പേരിൽ കെ.പി. എസ് ടി.എ. അംഗങ്ങളായ അധ്യാപകരിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പ്രിൻസ് അലക്സ്, സെക്രട്ടറി ജോബി ജോസഫ് , ട്രഷറർ ദീപു സെബാസ്റ്റ്യൻ, ഭാരവാഹികളായ . യോഗേഷ് ജോസഫ്, സിനു ജോസഫ്, റ്റോം എബ്രഹാം, ഇ.റ്റി. ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments