Latest News
Loading...

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കമായി




കൊഴുവനാൽ സെൻ്റ്. ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ 2024-27 ലിറ്റിൽ കൈറ്റ്സ്   ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പിന്  തുടക്കം കുറിച്ചു. രാവിലെ സ്കൂൾ ഹാളിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ഉദ്ഘാടനം ചെയ്തു. ഐ. ടി. @ സ്കൂൾ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്ററും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ നിധിൻ ജോസ് ക്ലാസുകൾ നയിച്ചു. 





ഐ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനർ ശ്രീകുമാർ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പരിപാടികൾക്ക് സ്കൂൾ കൈറ്റ് മാസ്റ്റർ ജസ്റ്റിൻ ജോസഫ് കൈറ്റ് മിസ്ട്രസ്സ് ഷാലറ്റ് കെ. അഗസ്റ്റിൻ, വിദ്യാർഥികളായ അഖിൻ തോമസ്, ടിബിൻ ടെംപ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments