കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കൊതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ച അതിരൂപത തല ഡയറക്ടർമാരുടെയും അഡ്വൈസർമാരുടെയും സംഗമത്തിൽ വെച്ചാണ് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ബിജു കെ സ്റ്റീഫൻ നെ ആദരിച്ചത്.
അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC, വൈസ് പ്രസിഡന്റ്റുമാരായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,ട്രഷറർ അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് മാത്തുകുട്ടി സണ്ണി, മുൻ അതിരൂപത kcyl പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയിൽ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments