ഇന്നലെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിന് പിന്നാലെ ഇന്നും പാലാ പ്രവിതാനത്ത് ശക്തമായ കാറ്റിൽ വ്യാപക നാശം. പ്രവിതാനം ടൗണിന് സമീപമാണ് മരം ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി ലൈനുകൾ തകർന്നത്. പ്രവിത്താനം പ്ലാശനാൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി.
റോഡ്സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ജോലിക്ക് പോയിരുന്നവരുടെ വാഹനങ്ങൾ മരവും വൈദ്യുത ലൈനും വീണ് തകർന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. മരം വീണ് 7 പോസ്റ്റുകളാണ് നിലംപൊത്തിയത്. സംഭവത്തെത്തുടർന്ന് പ്രവിത്താനം പ്ലാശനാൽ വഴി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മരീയസദനം റോഡ് വഴി തിരിച്ചുവിട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments