കെ എസ് എം ബി എച്ച് എസ് കാരക്കാട് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആചരിച്ചു . 8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി 'A cognitive journey through the moonlight 'എന്ന വിഷയത്തിൽ ഡിവൈൻ അക്കാദമി ചെയർമാൻ അൻസർ ഫാറൂഖിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തപെട്ടു. ചന്ദ്രപര്യവേഷണങ്ങളുടെ ആവശ്യകത, ജ്യോതിശാസ്ത്രത്തിന്റെ പ്രാധാന്യം, എന്നിവയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹൗസ് അടിസ്ഥാനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രെസ് സുമിന പി. എ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments