Latest News
Loading...

കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രകടവിലെ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി



കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്ര കടവിലെ  കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച രാവിലെ  5 മണിക്ക് ക്ഷേത്ര കടവിൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും.  ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുങ്ങുന്നത്. പതിനയ്യായിരത്തിലധികം പേർ ബലിതർപ്പണത്തിനായി എത്തുമെന്നാണ്  പ്രതീക്ഷ.
കർക്കടകവാവും പിതൃതർപ്പണവും കേരളത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. 




പൂർവ്വികരെ ആദരിക്കുകയും, അനുഗ്രഹം തേടുകയുമാണ് പ്രധാന ലക്ഷ്യം.  പിതൃക്കളെ സ്മരിക്കാനുള്ള അവസരമാണ് ബലിതർപ്പണം മനുഷ്യരൂപത്തിൽ ജന്മം തന്നവരോടുള്ള നന്ദി പറച്ചിലാണത് ഒരു മനുഷ്യജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യകർമ്മമായി ബലിതർപ്പണം വ്യാഖ്യാനിക്കപ്പെടുന്നു. ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃ തർപ്പണത്തിന്  ആത്മീയതയുടെ ഒരു മഹത്തായ തലമുണ്ട് ദക്ഷിണായനത്തിലെ ആദ്യമാവാസിയാണ് കർക്കിടകവാവ് ഈ സമയം സൂര്യൻ പിതൃലോകത്തേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള  പ്രവേശന കവാട കവാടമാണ് കർക്കടകവാവ് എന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി പ്രധാന തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണത്തിനായി ഭക്തർ ഒത്തുചേരുന്നത്.  




കടപ്പാട്ടൂരിൽ അത് മീനച്ചിലാറാണ് .  ശനിയാഴ്ച രാവിലെ  5മണിക്ക് ക്ഷേത്ര കടവിൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. .ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
വാവുബലി ദിനമായ ശനിയാഴ്ച ക്ഷേത്രത്തിൽ വിഷ്ണുപൂജ, നമസ്കാരം, കൂട്ടനമസ്കാരം, തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിന് സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിന് ക്ഷേത്രത്തിൽ എത്തുന്നവർക്കായി രാവിലെ 9 മുതൽ അന്നദാനവും  ഉണ്ടായിരിക്കും.  ദേവസ്വം പ്രസിഡന്റ്  പി.എസ് ഷാജികുമാർ പയനാൽ, സെക്രട്ടറി  വി.എസ്. ശശികുമാർ, ഖജാൻജി  കെ. ആർ. ബാബു,എന്നിവർ വാർത്ത സമേളനത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments