അഡാർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട ലഹരിവിരുദ്ധ ദിനാചരണം ശ്രദ്ധേയമായി. പൂജാലക്ഷ്മി വിജയൻ അധ്യക്ഷത വഹിച്ച അസാധാരണ സമ്മേളനം ജയ്റസ് ജോസഫ് ഉ ദ്ഘാടനം ചെയ്തു.
ജോയൽ ജോബി നയിച്ച ബോധവൽക്കരണക്ലാസ് സമ്മേളനത്തിന്റെ മാറ്റ് വർധിപ്പിച്ചു. ടൗൺ ചുറ്റി മുദ്രാവാക്യവിളികളോടെയുള്ള കുട്ടികളുടെ റാലി,ഫ്ലാഷ് മോബ് , പ്ലക്കാർഡ് മത്സരം തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ സജി തോമസ് അഡാർട്ട് ക്ല ബ്ബിന്റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments