പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 53 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ലൈബ്രറിയും, റീഡിംഗ് റൂമും പുതുതായി ആരംഭിക്കുന്ന കരിയർ ഗൈഡൻസ് സെൻ്ററും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപ്ലക്‌സിലെ താഴത്തെ നിലയിലേയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ജോസഫ് തെള്ളിയിൽ സ്മാരക ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു, പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, രാജമ്മ ഗോപിനാഥ്, ബീന മധുമോൻ, നിഷ സാനു, സജി സിബി, പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്, ലൈബ്രേറിയൻ സുനീഷ്‌കുമാർ കെ.ജി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments