Latest News
Loading...

ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാമിന്റെ ഉദ്ഘാടനം ശനിയാഴ്ച



ഭരണങ്ങാനം ഇന്‍ഗ്രോണ്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാമിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ പത്തരയ്ക്ക് ഭരണങ്ങാനം പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാം ഉദ്ഘാടനം ചെയ്യും .മാണി സി കാപ്പന്‍ എംഎല്‍എചടങ്ങില്‍ അധ്യക്ഷത വഹിക്കും. 




മൂല്യ വര്‍ദ്ധനപ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ ഉന്നമനത്തിനും പ്രയോജനത്തിനുമായി സാങ്കേതിക സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, പരിശീലനം ,ഗവേഷണം, സമ്മേളനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് കര്‍ഷക കൂട്ടായ്മയായ ഇന്‍ഗ്രോണ്‍ അഗ്രി പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ലക്ഷ്യം. ജോസ് കെ മാണി എംപി ആദ്യ വില്പന നിര്‍വഹിക്കും. അഡ്വക്കറ്റ് ഫ്രാന്‍സിസ് ജോര്‍ജ് എംപി 10000 ത്തിനു മുകളില്‍ ഷെയര്‍ ഉള്ള വ്യക്തികളെ ആദരിക്കും.






വിനോദ് വേരനാനി ഡോക്ടര്‍ പി സുശീല, ആദര്‍ശ് മോഹനന്‍, ബീനാമോള്‍ ആന്റണി, നിത്യ കല്യാണി , ജോസ് എബ്രഹാം, സൂസമ്മ ജോര്‍ജ്, വിവിധ രാഷ്ട്രീയ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഭരണങ്ങാനം മേരിഗിരിക്ക് സമീപമാണ് ഹൈഡ്രോപോണിക്‌സ് വെജിറ്റബിള്‍ ഫാം പ്രവര്‍ത്തികുന്നത്. ടോണി മൈക്കിള്‍, റിന്‍സ് വെട്ടുകല്ലേല്‍, ജോസ് എബ്രഹാം, ബിജി വിജയകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments