സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയക്കെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി . കുരിശു പള്ളി കവലയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി വി ജയപ്രകാശ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ലേബർ കോഡ് പിൻവലിക്കുക / മിനിമം വേദനം 26,000 രൂപയായി നിശ്ചയിക്കുക / സ്വകാര്യവൽക്കരണവും ആസ്തി വില്പനയും ഉപേക്ഷിക്കുക / 10 വർഷമായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 10 അവകാശ ദിനമായി ആചരിച്ചുകൊണ്ട് സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും പോസ്റ്റ് ഓഫീസ് മെഡിക്കൽ ധർണയും നടത്തി.
പാലാ ഏരിയ സെക്രട്ടറി ടി ആർ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഷാർലി മാത്യു, പി എം ജോസഫ് ,എംഎസ് ശശിധരൻ നായർ,തുടങ്ങിയവർ പ്രസംഗിച്ചു.കെജി ദേവസ്യ, കെ എസ് പ്രദീപ്കുമാർ.കെ രാജേഷ് കുമാർ,എം കെ കുഞ്ഞുമോൻ ജാനിഷ് എംഡി , കെ എസ് രാജു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments