Latest News
Loading...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്





മേലുകാവ് :സി എസ് ഐ ഈസ്റ്റ്‌ കേരള മഹായിടവകയുടെ നേതൃത്വത്തിൽ ,ഇരുമാപ്ര ജില്ലാ യുവജനപ്രസ്ഥാനവും എമർജ് Eye&ENT ആശുപത്രി ഈരാറ്റുപേട്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 14/07/2024 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചാലമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽവെച്ച് നടത്തപ്പെടുന്നു.നേത്ര രോഗങ്ങൾ കണ്ടെത്താൻ വൻതുക ചിലവാക്കേണ്ടിവരുന്ന ഇന്നത്തെക്കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.മരുന്നുകൾ തുടങ്ങിയവ സൗജന്യമായി ഇവിടെ നല്കപ്പെടുന്നു.കേന്ദ്ര -സംസ്ഥാന സർക്കാരുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ,മെഡിസെപ് കാർഡ് ,പ്രൈവറ്റ് ഇൻഷുറൻസ് കാർഡ് എന്നിവയുടെ ആനുകൂല്യവും എമെർജ് ഹോസ്പിറ്റലിൽ ലഭ്യമാണ് . കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിൽ ENT ഡോക്ടരുടെ സേവനവും സൗജന്യമായിരിക്കും.






സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാനും അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും വേണ്ട നടപടി ക്രമങ്ങൾക്കുള്ള നിർദേശങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ,ക്യാമ്പിൽ പങ്കെടുക്കുവർക്ക് തുടർചികിത്സ ആവശ്യമായിവന്നാൽ, ആ ചെലവിനും, കണ്ണട, സർജറി തുടങ്ങിയവയ്ക്കും 50% വരെ ഡിസ്‌കൗണ്ടും നല്കപ്പെടുന്നു.

ഇരുമപ്ര ജില്ല ചെയർമാൻ റവ.ജെയിംസ് പി മാമ്മൻ്റെ അദ്ധ്വക്ഷത്തിൽ ബേക്കർഡേൽ ഇടവക വികാരി റവ. മാക്സിൻ ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ശ്രീ.റിചാർഡ് മാത്യു (ഈസ്റ്റ്‌ കേരള വർക്കിംഗ്‌ കമ്മിറ്റി മെമ്പർ ),ശ്രീമതി ജിൻസി ഡാനിയേൽ(സെക്രട്ടറി ),മാക്സിൻ മനോജ്‌(ജോയിന്റ് സെക്രട്ടറി),
 ശ്രീ.ലിജോമോൻ ജോർജ്‌ (കൗൺസിലർ മെമ്പർ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.ശ്രീമതി ലിന്റ ഡാനിയേൽ അധ്യാപിക ആശംസകർപ്പിച്ച് സംസാരിക്കുന്നതുമായിരിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments