Latest News
Loading...

പൂക്കള മൊരുക്കാൻ കിടങ്ങൂരിൻ്റെ മണ്ണിൽ വിരിഞ്ഞ പൂക്കളും




 ഓണപ്പൂക്കളമൊരുക്കാനായി കിടങ്ങൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ്റെ പദ്ധതിയിൽ ഉൾപെടുത്തി കിടങ്ങൂർ പഞ്ചായത്തിൽ പൂകൃഷിക്ക് തുടക്കമായി പൂകൃഷിയ നടപ്പിലാക്കുന്നത്. കിടങ്ങൂർ സൗത്ത് പാടശേഖര സമിതിയും കൃഷിക്കൂട്ടവും ചേർന്ന് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പൂ കൃഷി നടത്തുന്നത്. 





കിടങ്ങൂർ ചെക്സാമിനു സമീപം ചെറുവണത്ത് പുരയിടത്തിലാണ് ചെണ്ടുമല്ലിത്തൈകൾ നട്ടത്. . 45 ദിവസത്തിനു ശേഷം പൂവാകാൻ കഴിയുന്ന ആയിരത്തോളം തൈകളാണ് പൂക്കാലം പദ്ധതിയിലൂടെ നട്ടുപിടിപ്പിക്കുന്നതെന്ന് കൃഷി ഓഫീസർ പാർവതി R പറഞ്ഞു.
ചെണ്ടുമല്ലി ത്തെ.നടീൽ ഉദ്ഘാടനം കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാളിയേക്കൽ നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗവും വാർഡ് മെമ്പറും ആയ ദീപാലത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് p g, , retd. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രാധ K, കൃഷികൂട്ടം അംഗങ്ങളായ വേലായുധൻ പിള്ള, നീലകണ്ഠൻ നായർ, മനോജ്, വിജയൻ ,ശങ്കരൻ നായർ, സജിത്ത് എന്നിവർ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments