Latest News
Loading...

കള്ളനോട്ട് സംഭവം. 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.




ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ഷാ, ഫിറോസ്, അല്‍ഷാം എന്നിവരാണ് അറസ്റ്റിലായത്. അല്‍ഷാമിന്റെ വീട്ടില്‍ നിന്നും  500 രൂപയുടെ 448 നോട്ടുകള്‍ കണ്ടെടുത്തു. 

ഫിറോസ് ഫെഡറല്‍ ബാങ്കിന്റെ സിഡിഎമ്മില്‍ നിക്ഷേപിച്ച നോട്ടുകളാണ് കള്ളനോട്ട് വേട്ടയിലേയ്ക്ക് നയിച്ചത്. അന്‍വര്‍ഷായുടെ കൈയില്‍ നിന്നും വാങ്ങിയ 30000 രൂപയുടെ നോട്ടുകളിലാണ് ഏതാനും കള്ളനോട്ട് ഉണ്ടായിരുന്നത്.  ഇത് ശ്രദ്ധയില്‍പെട്ട ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. 





ബാങ്ക് അക്കൗണ്ട് ഉടമയുടെ വിവരം തിരക്കി ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് അന്‍വര്‍ഷായാണ് പണം നല്കിയതെന്ന് വ്യക്തമായത്. അന്‍വര്#ഷായെ ചോദ്യം ചെയ്തപ്പോഴാണ്  അല്‍ഷാമിന്റൈ പങ്ക് വ്യക്തമായത്.  


തുടര്‍ന്ന് പോലീസ് അല്‍ഷാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. അന്‍വര്‍ഷായില്‍ നിന്നും അല്‍ഷാം കടംവാങ്ങിയ പണം തിരികെ നല്കിയവയിലാണ് കള്ളനോട്ടുകളുണ്ടായിരുന്നത്.





പാലാക്കാട്ടുനിന്നുമാണ് കള്ളനോട്ട് ലഭിച്ചതെന്നാണ് അല്‍ഷാം പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. തെക്കേക്കര സ്വദേശിയായ അബ്ദുള്ള വഴിയാണ് കള്ളനോട്ട് അല്‍ഷാമിന് ലഭിച്ചത്.  വാഗ്ദാനം ചെയ്തിരുന്ന പണം പൂര്‍ണമായും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തായ നജീബിനെയും കൂട്ടി അല്‍ഷാം പാലക്കാട്ടെത്തിയെങ്കിലും പണം ലഭിച്ചില്ല. തിരികെ വരും വഴി ഒല്ലൂരില്‍ കള്ളനോട്ട് നല്കി പെട്രാള്‍ അടിച്ചിരുന്നു. ഈ സംഭവത്തില്‍ കേസ് എടുത്തിരുന്നു. 

കള്ളനോട്ടിന് ഇടനിലക്കാരനായ അബ്ദുള്ള ഒളിവിലാണെന്നാണ് സൂചന. ഐബി ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments