പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പൂഞ്ഞാർ ന്യൂവിഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഏകദേശം 200 കുട്ടികൾക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.രാവിലെ 10ന് ആരംഭിച്ച് രണ്ടുമണിക്ക് അവസാനിച്ച ക്യാമ്പിന് ന്യൂ വിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ടീം നേതൃത്വം നൽകി.
കാഴ്ചയ്ക്ക് പ്രശ്നമുള്ളവരെയും കണ്ണിന് മറ്റു പ്രശ്നങ്ങൾ ഉള്ളവരെയും കണ്ടെത്തുകയും തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ് ഭാരവാഹികളായ ശ്രീമതി റെജി ഫ്രാൻസിസ്, സിസ്റ്റർ ലിഡിയ, വിദ്യാർത്ഥികളായ ബിന്റാ ബിൻസ്, ആദ്യ അനീഷ് തുടങ്ങിയവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങളും സഹായങ്ങളും ഒരുക്കി നൽകി.
2023 - 24 ലെ സ്കൂൾ Innovative Project അവാർഡ് കരസ്ഥമാക്കിയ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിനുള്ള മെമന്റോ സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ കയ്യിൽ നിന്നും ഏറ്റു വാങ്ങുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments