Latest News
Loading...

ബാംഗ്ലൂർ കെ സി വൈ എൽ ന്റെ യുവജനദിനാഘോഷം - ENCENDER 2024 വർണ്ണാഭമായി




ബാംഗ്ലൂർ കെ സി വൈ എൽ ന്റെ 2024 യുവജനദിനാഘോഷം വർണ്ണാഭമായി. ENCENDER 2024 എന്ന് പേരിട്ട യുവജനദിനാഘോഷം മാർ മാക്കിൽ ഗുരുകുലത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. യൂണിറ്റ് ഡയറക്ടർ ഡാനിഷ് ജോർജ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത യുവജനദിനാഘോഷങ്ങൾക്ക് ഫോറോന പ്രസിഡന്റ്‌ ജിൻസ് ടോമി അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, ഫൊറോന ചാപ്ലയിൻ ഫാ കുര്യൻ വെള്ളായിക്കൽ,അതിരൂപത വൈസ് പ്രസിഡന്റ്‌ ജാക്ക്സൺ സ്റ്റീഫൻ, ട്രഷറർ അലൻ ജോസഫ് ജോൺ, ഫൊറോന അഡ്വൈസർ സി. ലിൻസി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായ അലീന ആൻ മാത്യു,സ്റ്റാനി എബ്രഹാം,ജീവ സജി,അരുൺ ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






ഫാ ടിനേഷ് പിണർക്കയിൽ, അഡ്വ ആൽബിൻ എന്നിവർ നേതൃത്വം നൽകിയ കട്ടുറുമ്പ് ടീമ് യുവജനദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  300 ലധികം യുവജനങ്ങൾ പങ്കെടുത്ത പരിപാടി ഗെയിംസ്, കൾച്ചറൽ പ്രോഗ്രാം, യുവജനങളുടെ കലാപരിപാടികൾ, സ്നേഹവിരുന്നു, മ്യൂസിക്കൽ ഈവെനിംഗ് ഉൾപ്പെടെ ഉള്ള പരിപാടികൾക്ക് ശേഷം 05 മണിയോടെ അവസാനിച്ചു. പഠനത്തിനും വിവിധ ആവശ്യങ്ങൾക്കുമായി ബാംഗ്ലൂർ എത്തിയ യുവജനങൾക്ക് ബാംഗ്ലൂർ kcyl സംഘടിപ്പിച്ച പരിപാടി നവ്യാനുഭവം ആയിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments