Latest News
Loading...

വയനാട്ടില്‍ രക്ഷാദൗത്യത്തിന് ഈരാറ്റുപേട്ടയിലെ രക്ഷാപ്രവര്‍ത്തകരും




വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധസേനാ പ്രവര്‍ത്തകരും പുറപ്പെട്ടു. ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് 2 വാഹനങ്ങളിലായി വയനാട്ടിലേയ്ക്ക് പോയത്. അപകടസ്ഥലത്ത് പ്രവര്‍ത്തക്കുന്നതിന് പോലീസിന്റെയും നഗരസഭയുടെയും അനുമതി പത്രങ്ങളുമായാണ് സംഘം യാത്ര തിരിച്ചത്. 



ടീം എമര്‍ജസിയിലെ 10 പേരും നന്‍മക്കൂട്ടത്തിലെ 8 പേരുമാണ് സംഘത്തിലുള്ളത്. വെള്ളച്ചാട്ടങ്ങളിലും കയങ്ങളിലും അടക്കം ജീവന്‍ പണയപ്പെടുത്തി മൃതദേഹങ്ങളും ജീവനും തിരികെ പിടിച്ചവരാണ് ഇരു സംഘടനാ പ്രവര്‍ത്തകരും. കൂട്ടിക്കല്‍ ദുരന്തത്തിലടക്കം ഇവര്‍ വലിയ രക്ഷാപ്രവര്‍ത്തന നടത്തിയിരുന്നു. കൂടുതല്‍ പേര്‍ തെരച്ചില്‍, രക്ഷാ ദൗത്യങ്ങളില്‍ പങ്കെടുക്കും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments