ഇടക്കോലി ജി. എച്ച് എസ് എസ് സ്കൂളിൽ
സ്പെഷ്യൽ യൂണിഫോം വിതരണവും നവീകരിച്ച കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യൂണിഫോം വിതരണോദ്ഘാടനം ചേച്ചമ്മ ജോസ്, കിഴക്കേപ്പുറത്ത് നിർവഹിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ പി എം മാത്യു അധ്യക്ഷത വഹിച്ചു . കുടിവെള്ള പദ്ധതി നവീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു. സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ആവശ്യമായ തുക ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ച ചേച്ചമ്മ ജോസിനെ എച്ച്. എം ഇൻ ചാർജ് ബീന ബി. എസ് മെമെന്റോ നൽകി ആദരിച്ചു. ചക്കാമ്പുഴ വാർഡ് മെമ്പർ സൗമ്യ സേവ്യർ, ഹയർസെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ അലൻ കുമാർ, അധ്യാപക പ്രതിനിധി മിലി ജി ഞാവള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്പെഷ്യൽ യൂണിഫോം സ്‌കൂളിന് സ്പോൺസർ ചെയ്‌തത് പൂർവ്വവിദ്യാർത്ഥി കൂടിയായ ഷാജു കിഴക്കേപ്പുറത്തും കുടിവെള്ള പദ്ധതി നവീകരിച്ചു സ്‌കൂളിന് സമർപ്പിച്ചിരിക്കുന്നത് SSLC 1992 ബാച്ചും ചേർന്നാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments