Latest News
Loading...

വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.



മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ ഭാഗത്തുള്ള മീനിച്ചിലാറിൻ്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.   ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ വിമലാസദനത്തിൽ അഖിൽ (27)  ആണ് മരിച്ചത്. 




അഖിലും കൂട്ടുകാരായ അഞ്ചുപേരും ചേർന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കടവ് പുഴയിലെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പഠനശേഷം PSC കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഖിൽ. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും  സന്നദ്ധപ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് ആശുപത്രിയിലെത്തി നടപടികൾക്ക് മേൽനോട്ടം വഹിച്ചു








 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments