Latest News
Loading...

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ വെറുതെ വിട്ടു




അമ്മയെ വിറക് കമ്പിന് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകനെ കോടതി വെറുതെ വിട്ടു. തീക്കോയി അടുക്കം ചാമപ്പാറ  വടക്കോട്ടയിൽ  അമ്മിണിയെ (55) കൊലപ്പെടുത്തിയ കേസിൽ മകൻ ബിനുവിനെ (30) കോട്ടയം അഡീഷണൽ ജില്ലാ കോടതി-1 ജഡ്ജി നിക്സൺ ജോസഫ് ആണ് വെറുതെ വിട്ടത്. ബിനു മദ്യപിച്ച് ജോലിക്ക് പോകാത്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. 





 2018 ഒക്ടോബർ 9 നു വൈകിട്ട് 3 നു ആയിരുന്നു സംഭവം. ഈരാറ്റുപേട്ട സിഐയായിരുന്ന സി.ജി. സനൽകുമാർ ചാർജ് ചെയ്ത കേസിൽ 18 പേരെ വിസ്തരിച്ചു. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്നാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കറ്റ് ഷെൽജി തോമസ്, ലീന ജോർജ് എന്നിവർ ഹാജരായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments