Latest News
Loading...

പഴയതിന് പകരം പുതിയത് വിൽക്കാനുള്ള നീക്കത്തിന് തിരിച്ചടി !




ഉൽപ്പന്ന നിർമ്മാണം നിർത്തിയാലും ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സു കൾ വിപണിയിൽ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിർമാതാക്കൾക്കുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം, കലൂർ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അബ്ദുൽ റസാക്ക് ,സോണി ഇന്ത്യ , മഡോണ ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.




2013ൽ 62,000 രൂപയ്ക്കാണ് പരാതിക്കാരൻ ടിവി സെറ്റ് വാങ്ങിയത്. ആറു വർഷത്തിന് ശേഷം പരാതിക്കാരന്റെ ടിവി പ്രവർത്തന രഹിതമായി. റിപ്പയർ ചെയ്യുന്നതിനായി സർവീസ് സെൻ്ററെ സമീപിച്ചു.വാറണ്ടി കാലാവധി കഴിഞ്ഞതിനാൽ ഫ്രീ സർവീസ് നൽകാനാവില്ലെന്നും ടിവിയുടെ സ്പെയർപാർട്സുകൾ നിലവിൽ വിപണിയിൽ ലഭ്യമല്ലെന്നും സർവീസ് സെൻറർ പരാതിക്കാരനെ അറിയിച്ചു.33,000 രൂപ നൽകിയാൻ പ്രത്യേക ഓഫറിലൂടെ പുതിയ ടിവി നൽകാമെന്ന് വാഗ്ദാനവും അവർ നൽകി. വാങ്ങിയ ടിവി റിപ്പയർ ചെയ്തു നൽകാതെ വലിയ വില കൊടുത്ത് പുതിയ ടിവി വിൽക്കാനുള്ള എതിർകക്ഷികളുടെ നീക്കം അധാർമികമായ കച്ചവട രീതിയാണെന്ന് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചു.

ടിവി പ്രവർത്തനരഹിതമായതിനാൽ തെരഞ്ഞെടുപ്പ് വാർത്തകളും ലോക ക്രിക്കറ്റ് മത്സരങ്ങളും പരാതിക്കാരന് കാണാൻ കഴിഞ്ഞില്ല.ടിവിയുടെ സ്പെയർപാർട്സുകൾ ലഭ്യമല്ലാത്തതിന് ഉത്തരവാദി സർവീസ് സെന്റർ അല്ല ടിവിയുടെ നിർമ്മാതാക്കളാണ് ഉത്തരവാദികളൊന്നും സർവീസ് സെൻറർ വാദിച്ചു





" വിൽപ്പനാനന്തര സേവനം നൽകാതെ പുതിയ ഉൽപ്പന്നം ഉപഭോക്താക്കൾക്ക് വലിയ വിലയ്ക്ക് വിൽക്കുന്ന വ്യാപാര രീതി അധാർമികവും നിയമവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി.
  വാങ്ങിയ ഉൽപ്പന്നം റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ "റൈറ്റ് ടു റിപ്പയർ "എന്ന അവകാശത്തിന്റെ ലംഘനമാണിതെന്ന് ഡി.ബി ബിനു പ്രസിഡന്റായ ബഞ്ച് വിലയിരുത്തി.

ടിവി നിർമ്മാതാക്കളായ സോണി ഇന്ത്യ 43,400 രൂപയും സർവ്വീസ് സെൻ്ററുമായി ചേർന്ന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments