Latest News
Loading...

ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ആരംഭിച്ചു



കിടങ്ങൂർ എൻ. എസ്. എസ് ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ആരംഭിച്ചു. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ ഭൂമിത്രസേന യൂണിറ്റ് ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ ഉത്ഘാനം ചെയ്തു. 


മീനച്ചിൽ നദീസംരക്ഷണ സമിതിയും സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററും ചേർന്ന് മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ചു. 



സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ബിന്ദു പി., ഹെഡ്മാസ്റ്റർ R ബിജുകുമാർ, രേഖ L, ആശമോൾ MK., ജോസഫ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments