ഈരാറ്റുപേട്ട : സി ഐ റ്റി യു പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഈരാറ്റുപേട്ട റബർ ബോർഡ് റീജിയണൽ ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. സി ഐ റ്റി യു പൂഞ്ഞാർ ഏരിയ പ്രസിഡന്റ് റ്റി മുരളീധരൻ അധ്യക്ഷത വഹിച ധർണ്ണ സമരം സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യ്തു.
ലേബർ കോഡ് പിൻവലിക്കുക, മിനിമം വേതനം 26000 രൂപ ആക്കുക, സ്വകാര്യ വത്കരണവും ആസ്‌തിവിൽപ്പനയും ഉപേക്ഷിക്കുക, 10 വർഷമായ താൽക്കാ ലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ 10 അവകാശദിനമായി ആചരിച്ചു കൊണ്ട് മാർച്ചും ധർണ്ണയും നടത്തിയത്. സി ഐ റ്റി യു ജില്ലാ ജോയിൻ സെക്രട്ടറി .ജോയ് ജോർജ് സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കമ്മിറ്റി കുര്യാക്കോസ് ജോസഫ്, സി ഐ റ്റി യൂ ഏരിയ സെക്രട്ടറി സി എം സിറിയക്, ഏരിയ കമ്മിറ്റി അംഗങ്ങളായ , പി എസ് ശശിധരൻ, റ്റി എസ് സിജു എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments