ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ് എച്ച്.എസിൽ ലഹരി വിരുദ്ധ തുടർ പ്രവർത്തനത്തിൻ്റെ ഭാഗമായി ജൂലൈ രണ്ടാം തീയതി റവ ഫാദർ ജോർജ്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും "Say No To Drugs " എന്ന ബാഡ്ജ് ധരിച്ച് ലഹരിവിരുദ്ധ റാലി നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടർന്ന് ലഹരി വരുത്തുന്ന വിനകളെ കുറിച്ചുള്ള പ്രസംഗം, തെരുവു നാടകം, നൃത്ത ശില്പം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments