പനയ്ക്കപ്പാലത്ത് ക്രിമിനൽ സംഘത്തിന്റെ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റി പോലീസ് പ്രതികളെ സാഹസികമായി പിടികൂടി. ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കഞ്ചാവ് കടത്തെന്നു സംശയിച്ചാണു പോലീസ് സ്വിഫറ്റ് കാറിനെ പിന്തുടർന്നത്. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയ കാറിനെ മഫ്തിയിലുള്ള പോലീസ് സംഘം രണ്ടു വാഹനങ്ങളിലായി പിന്തുടരുകയായിരുന്നു.
ബൊലേറോ ജീപ്പിലും ഓൾട്ടോ കാറിലുമാണു പോലീസ് കാറിനെ പിന്തുടർന്നത്. എന്നാൽ, പോലീസിനെ കാണ്ടതോടെ ജീപ്പിന് മുന്നിലേക്കു കടന്നു പോകാനാവാത്ത വിധം ക്രിമിനൽ സംഘം കാർ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ചു. റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്.
പനക്കപാലത്ത് വെച്ച് വാഹനം തടയാൻ ശ്രമിച്ചെങ്കിലും വാഹനം വലത്തേക്ക് പ്ലാശനാൽ റൂട്ടിലേയ്ക്ക് പോയി. ഇടിയേറ്റ് കാറിന് തകരാൽ സംഭവിച്ചെങ്കിലും കാർ നിർത്തിയില്ല. മൂന്നു വാഹനങ്ങൾ നിരയായി റോഡിലൂടെ പോയതോടെ എതിരെ വന്ന വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൂടുതൽ അപകടം സാധ്യത വ്യക്തമായതോടെ പോലീസ് കാറിൽ ഇടിച്ചു കയറ്റുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ഇവരെ ഉദ്യോഗസ്ഥർ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീഡിയോ കാണാം 👇
അപകടകരമായ ഡ്രൈവിങ്, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ കേസ് എടുത്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments