പാലാ പൊൻകുന്നം റോഡിൽ കൂരാലി ടൗണിന് സമീപം കാറും സ്കൂട്ടറും ബൈക്കും അപകടത്തിൽപ്പെട്ടു. സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരി കൂരാലി സ്വദേശി ഷൈലജ ബഷീറിന് (53) അപകടത്തിൽ പരിക്കേറ്റു. കാറിനു പിന്നാലെ വന്ന ബൈക്ക് കാറിന് പിന്നിൽ ഇടിച്ചു കയറി മറയുകയും ചെയ്തു.
പരിക്കേറ്റ ശൈലജയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൂരാലി ഭാഗത്തു വച്ചായിരുന്നു അപകടം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments