കാറുകള്‍ തമ്മില് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളേജി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ഭരണങ്ങാനം ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മീനച്ചില്‍ മുറിയാനിക്കല്‍ ജിബോയിയുടെ മകന്‍ മിലന്‍ ജിബോയി (19) ആണ് മരിച്ചത്. എറണാകുളം അരയന്‍കാവിലായിരുന്നു അപകടം.
ഇന്റേണ്‍ഷിപ്പിനായി എറണാകുളത്ത് പോയി തിരിച്ച് വരും വഴിയാണ് അപകടം ഉണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംസ്‌കാരം ബുധന്‍ രാവിലെ 11ന് വീട്ടില്‍ ആരംഭിച്ച് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
മാതാവ് ബീന (ഹെഡ് മിസ്ട്രസ് എന്‍ എസ്.എസ് ജി.എല്‍. പി. എസ് ഏഴാച്ചേരി)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments