പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അരക്കോടിയോളം രൂപ ചെലവ് വരുന്ന ചികിത്സയ്ക്കായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു. രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ ദീപക്ക് സ്‌കറിയ ജോസ് ആണ് രക്താര്‍ബുദം ബാധിച്ചു ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി അന്‍പതു ലക്ഷം രൂപയില്‍ അധികം ചെലവ് വരും. ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും, കുട്ടിയുടെ രക്ഷിതാവിന്റെയും പേരില്‍, ഫെഡറല്‍ ബാങ്ക്, കൊട്ടാരമറ്റം ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Acc No:19320100045278
IFSC: FDRL0001932
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments