കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടറെ സംഘം ചേർന്ന് മർദ്ദിച്ചു. യൂണിഫോമും, ഐ.ഡി കാർഡും, കൺസഷൻ കാർഡും, സ്കൂൾ ബാഗും ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്താണ് പ്രകോപനത്തിന് കാരണം. പിന്നാലെ പെൺകുട്ടികളുടെ ബന്ധുക്കൾ ചേർന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോട്ടയം - മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. യൂണിഫോമും, കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനിക്ക് താക്കീത് നൽകി കണ്ടക്ടർ കൺസഷൻ അനുവദിച്ചു. ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു..
ബസിലെ കണ്ടക്ടർ പ്രദീപിനാണ് മർദനമേറ്റത്. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments